വിധി പുറപ്പെടുവിക്കും മുമ്പ് കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം; കണ്ണന്‍ ദേവന്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതിയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത് 
വിധി പുറപ്പെടുവിക്കും മുമ്പ് കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം; കണ്ണന്‍ ദേവന്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതിയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി : മൂന്നാറിലെ കണ്ണന്‍ ദേവന്‍ കുന്നുകളിലെ പാട്ട ഭൂമിയില്‍ മരം മുറിക്കാന്‍ ടാറ്റ ടീ സര്‍ക്കാരിന് പണം നല്‍കണമോ എന്ന കേസില്‍ കേരള ഹൈക്കോടതിയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെ ആണ് ഹൈക്കോടതി ഉത്തരവ് പുറപ്പടുവിച്ചത് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസില്‍ വീണ്ടും വാദം കേള്‍ക്കാനും ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്നാറിലെ കണ്ണന്‍ ദേവന്‍ കുന്നുകളിലെ പാട്ട ഭൂമിയില്‍ നിന്ന് ഇന്ധന ആവശ്യത്തിന് മരം മുറിക്കാന്‍ ടാറ്റ ടി സംസ്ഥാന സര്‍ക്കാരിന് പണം നല്‍കേണ്ടെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധിയെ വിമര്‍ശിച്ചത്. 
 

1980 ലെ കേരള ഗ്രാന്റ്‌സ് ആന്‍ഡ് ലീസസ് ഭേദഗതി നിയമം ടാറ്റായുടെ കൈവശം ഉള്ള ഭൂമിക്ക് ബാധകം ആണോ പരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.  1980 ലെ കേരള ഗ്രാന്റ്‌സ് ആന്‍ഡ് ലീസസ് ഭേദഗതി നിയമ പ്രകാരം പാട്ട ഭൂമിയില്‍ നിന്ന്  മരം മുറിക്കണമെങ്കില്‍ സര്‍ക്കാരിന് പണം നല്‍കണം എന്നാണ് വ്യവസ്ഥ. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് 1980 ലെ കേരള ഗ്രാന്റ്‌സ് ആന്‍ഡ് ലീസസ് ഭേദഗതി നിയമം ടാറ്റായുടെ കൈവശം ഉള്ള ഭൂമിക്ക് ബാധകമാണോ എന്ന് ഹൈക്കോടതി പരിശോധിച്ചിട്ടില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഇക്കാര്യം വീണ്ടും പരിശോധിക്കണം. 1980 ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com