സര്‍ക്കാരിനെ വെട്ടിച്ച് അമല പോള്‍; താരത്തിന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 20 ലക്ഷം രൂപ നഷ്ടമാണുണ്ടായിരിക്കുന്നത്
സര്‍ക്കാരിനെ വെട്ടിച്ച് അമല പോള്‍; താരത്തിന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍

കൊച്ചി: തെന്നിന്ത്യന്‍ ചലച്ചിത്രതാരം അമലാ പോള്‍ കാര്‍ നികുതി വെട്ടിച്ചെന്ന് ആരോപണം. അമലയുടെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണെന്നാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അമലയെ നേരിട്ട് അറിയില്ലെന്ന് വിദ്യാര്‍ഥി വ്യക്തമാക്കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 20 ലക്ഷം രൂപ നഷ്ടമാണുണ്ടായിരിക്കുന്നത്. 

ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വില വരുന്ന എസ് ക്ലാസ് ബെന്‍സ് വാങ്ങിയത്. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ രജ്‌സ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ താരത്തിന് 20 ലക്ഷം നല്‍കേണ്ടി വന്നാനെ. 

കാര്‍ രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത് തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ വീടാണിത്. പോണ്ടിച്ചേരിയില്‍ സ്ഥിര താമസമുള്ളവര്‍ക്ക് മാത്രമേ വാഹനം ചെയ്യാന്‍ സാധിക്കൂ. ഇതാണ് വ്യാജ രജിസ്‌ട്രേഷന്‍ നടത്താന്‍ കാരണമായതെന്നാണ് സൂചന. രജിസ്‌ട്രേഷന്‍ പോണ്ടിച്ചേരിയിലാണെങ്കിലും കൊച്ചിയിലാണ് വണ്ടി ഓടുന്നത്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com