9 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് 900, നഴ്‌സിന് 400; യുഎന്‍എ സുപ്രിം കോടതിയില്‍

'എയ്ഞ്ചല്‍സ് ഇന്‍ വൈറ്റ് ' എന്നാണ് അറിയപ്പെടുന്നതെങ്കിലും സ്വന്തം രാജ്യത്ത് സ്വകാര്യ നഴ്‌സുമാര്‍ കടുത്ത ചൂഷണത്തിനാണ് ഇരയാകുന്നതെന്നും യു.എന്‍.എ
നഴ്‌സുമാര്‍ സമര മുഖത്ത്: ഫയല്‍ ചിത്രം
നഴ്‌സുമാര്‍ സമര മുഖത്ത്: ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഇതര സംസ്ഥാന തൊഴിലാളികളേക്കാള്‍ മോശമായ സാമൂഹ്യ സാമ്പത്തിക സാഹചര്യമാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടേതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. 9 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് 700 രൂപ മുതല്‍ 900 രൂപ വരെ കൂലി ലഭിക്കുമ്പോള്‍ ഇതിലേറെ സമയം ജോലി ചെയ്യേണ്ടി വരുന്ന സ്വകാര്യ നഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് ശരാശരി 300 രൂപ മുതല്‍ 400 രൂപ വരെയാണെന്ന് യുഎന്‍എ പറയുന്നു. പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്റെ കേസില്‍ കക്ഷി ചേരാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അഡ്വ.സുഭാഷ് ചന്ദ്രന്‍ മുഖേന സുപ്രീം കോടതിയില്‍  സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.  

'എയ്ഞ്ചല്‍സ് ഇന്‍ വൈറ്റ് ' എന്നാണ് അറിയപ്പെടുന്നതെങ്കിലും സ്വന്തം രാജ്യത്ത് സ്വകാര്യ നഴ്‌സുമാര്‍ കടുത്ത ചൂഷണത്തിനാണ് ഇരയാകുന്നതെന്നും യു.എന്‍.എ ആരോപിക്കുന്നു. നഴ്‌സിംഗ് ട്രെയ്‌നി എന്ന പേരില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യേണ്ടി വരുന്ന തുടക്കക്കാര്‍ക്ക് കേവലം 6500 രൂപയാണ് ആശുപത്രികള്‍ നല്‍കുന്നത്. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ശരാശരി ഒരു ലക്ഷം  മുതല്‍ നാലു ലക്ഷം രൂപ വരെ ശരാശരി വേതനമായി നഴ്‌സുമാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും യു.എന്‍.എ അപേക്ഷയില്‍ വ്യക്തമാക്കുന്നു. 

സുപ്രീം കോടതി വിധി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകളെ അട്ടിമറിക്കാനാണ് െ്രെപവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ശ്രമമെന്നും യു.എന്‍.എ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബര്‍ രണ്ടിനാണ് െ്രെപവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com