നികുതി വെട്ടിപ്പ്;കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്

നടപടി പത്ത് ലക്ഷം രൂപയോളം കാരാട്ട് ഫൈസല്‍ നികുതി വെട്ടിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍
നികുതി വെട്ടിപ്പ്;കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്

കോഴിക്കോട്: എല്‍ഡിഎഫ് ജനജാഗ്രത യാത്രയ്ക്കിടെ കൊടുവളളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ സഞ്ചരിച്ച മിനികൂപ്പര്‍ കാറിന്റെ ഉടമ കാരാട്ട് ഫൈസലിന് നോട്ടീസ്. കൊടുവളളി ജോയിന്റ് ആര്‍ടിഒ ആണ് നോട്ടീസ് നല്‍കിയത്. നികുതി വെട്ടിച്ച് ആഡംബര കാര്‍ ഓടിക്കുന്നുവെന്ന പരാതിയിലാണ് നടപടി. ഏഴ് ദിവസത്തിനകം ഹിയറിങിന് ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്.

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലുടെ ഏകദേശം പത്ത് ലക്ഷം രൂപയോളം കാരാട്ട് ഫൈസല്‍ നികുതി വെട്ടിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി. കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്ത് നിന്നുളള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുളളില്‍ രജിസ്‌ട്രേഷന്‍ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും രജിസ്‌ട്രേഷന്‍ മാറ്റുവാനോ നികുതി നല്‍കുവാനോ തയ്യാറായിട്ടില്ലെന്നാണ് കണ്ടെത്തല്‍. 44 ലക്ഷം രൂപ വില വരുന്ന കാറാണ് മിനി കൂപ്പര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com