മകള്‍ക്ക് ഏത് മതത്തിലും ജീവിക്കാം; ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാകില്ലെന്ന് ഹാദിയയുടെ പിതാവ്

മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാകില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. കോടതിയുടെ ഉത്തരവ് പ്രകാരം മകളെ 27ന് സുപ്രീം കോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍
മകള്‍ക്ക് ഏത് മതത്തിലും ജീവിക്കാം; ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാകില്ലെന്ന് ഹാദിയയുടെ പിതാവ്

കോട്ടയം: മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാകില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. കോടതിയുടെ ഉത്തരവ് പ്രകാരം മകളെ 27ന് സുപ്രീം കോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ അഭിപ്രായപ്പെട്ടു. 

അതേസമയം മകള്‍ വീട്ടുതടങ്കലിലാണെന്ന വാദം ശരിയല്ല. മകള്‍ക്ക് പുറത്തുപോകാന്‍ യാതൊരു തടസവുമില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് മകള്‍ പുറത്തിറങ്ങാത്തതെന്നും അശോകന്‍ പറഞ്ഞു.  കേസിന്റെ തുടക്കം മുതലെ തെറ്റായ പ്രചാരണങ്ങളാണ് തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത്. ഇതിന് പിന്നില്‍ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും അശോകന്‍ പറഞ്ഞു.

ഷെഫിന്‍ ജഹാനെ അംഗീകരിക്കില്ലെന്ന് പറഞ്ഞ അശോകന്‍ അയാളൂം ആ ഗ്രൂപ്പും തീവ്രവാദബന്ധമുള്ളവരാണ്. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അശോകന്‍ പറഞ്ഞു. അതേസമയം അടച്ചിട്ട മുറിക്കകത്ത് മകളെ വിചാരണ ചെയ്യണമെന്ന അശോകന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com