'മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി'; സിപിഎം സംസ്ഥാന സെക്രട്ടറിയെ അധിക്ഷേപിച്ച് എം.ഐ ഷാനവാസ് എംപി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാക്കാച്ചിയെന്ന് വിളിച്ച് കോണ്‍ഗ്രസ് എംപി എം.ഐ ഷാനവാസ്
'മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി'; സിപിഎം സംസ്ഥാന സെക്രട്ടറിയെ അധിക്ഷേപിച്ച് എം.ഐ ഷാനവാസ് എംപി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാക്കാച്ചിയെന്ന് വിളിച്ച് കോണ്‍ഗ്രസ് എംപി എം.ഐ ഷാനവാസ്. ഐഎന്‍ടിയുസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു എംപിയുടെ വിവാദപരാമര്‍ശം.

മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്ന പ്രയോഗമാണ് എംപിയില്‍ നിന്നുണ്ടായത്. ജനജാഗ്രതയാത്രയ്ക്കിടയില്‍ കോടിയേരി ആഡംബര കാര്‍ ഉപയോഗിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ച് പറയുമ്പോഴാണ് കോടിയേരിയെ ഷാനവാസ് മാക്കാച്ചിയാക്കിയത്. എംപിയുടേത് വംശീയമായ ആക്ഷേപമാണെന്നാരോപിച്ച് സിപിഎം രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com