ട്രിനിറ്റി സ്‌കൂള്‍ നാളെ തുറക്കും, അധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കും

കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊലീസ് സംരക്ഷണത്തിലാകും സ്‌കൂള്‍ തുറക്കുക.
ട്രിനിറ്റി സ്‌കൂള്‍ നാളെ തുറക്കും, അധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കും

കാല്ലം: വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍  നാളെ തുറക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊലീസ് സംരക്ഷണത്തിലാകും സ്‌കൂള്‍ തുറക്കുക. കൂടാതെ അധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കേണ്ടെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കുന്നതിനെ ചൊല്ലി തിങ്കളാഴ്ച പിടിഎ യോഗത്തില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ വിദ്യാലയം തുറക്കാന്‍ കഴിയില്ലെന്ന നിലപാട് ഒരു വിഭാഗം രക്ഷിതാക്കളെടുത്തപ്പോള്‍ മറുവിഭാഗം സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇത് കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ഗൌരി നേഘയുടെ മാതാപിതാക്കള്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com