തോമസ് ചാണ്ടിയുടേത് കുറ്റവാളിയുടെ ജല്‍പനം: ചെന്നിത്തല; കാനം രാജേന്ദ്രനോട് സഹതാപം 

തോമസ് ചാണ്ടിക്കൊപ്പം വേദി പങ്കിട്ട കാനം രാജേന്ദ്രനോട് സഹതാപമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തോമസ് ചാണ്ടിയുടേത് കുറ്റവാളിയുടെ ജല്‍പനം: ചെന്നിത്തല; കാനം രാജേന്ദ്രനോട് സഹതാപം 

കൊച്ചി: തോമസ് ചാണ്ടിക്കൊപ്പം വേദി പങ്കിട്ട കാനം രാജേന്ദ്രനോട് സഹതാപമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ വെല്ലുവിളി പ്രസംഗം കുറ്റവാളിയുടെ ജല്‍പനമാണ് എന്നും ചെന്നിത്തല പറഞ്ഞു. 

തോമസ് ചാണ്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് താന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ജയിലിലില്‍ പോകുമെന്ന ഭയം കാരണം തോമസ് ചാണ്ടി ഇത് മറന്നുപോയതാണ്. അന്തസ്സുണ്ടെങ്കില്‍ മന്ത്രി രാജിവെച്ച് വീട്ടില്‍ പോകണമെന്നും ചെന്നിത്തല പറഞ്ഞു. 

തനിക്കെതിരെയുള്ള ഭൂമി കയ്യേറ്റ ആരോപണം ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ലെന്ന് പൂപ്പള്ളിയില്‍ എല്‍ഡിഎഫ് ജനജാഗ്രതാ ജാഥയുടെ സ്വീകരണത്തില്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു. ജാഥാ ക്യാപ്ടനായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു ചാണ്ടിയുടെ വെല്ലുവിളി. 

കയ്യേറ്റം തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിട്ടില്ല. ഒരു സെന്റ് ഭൂമിയെങ്കിലും താന്‍ കയ്യേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവെക്കാന്‍ തയ്യാറാണ്.  തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും മന്ത്രി തോമസ് ചാണ്ടി സ്വീകരണയോഗത്തില്‍ പറഞ്ഞു. 

മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്‍ഗ്രസില്‍ ഒരുപാട് പേര്‍ ഉടുപ്പ് തയ്യാറാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്‍ഷത്തേയ്ക്ക് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരും. കോണ്‍ഗ്രസിന് എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു. വെല്ലുവിളിക്കാനോ എതിര്‍ക്കാനോ അല്ല ജാഥ നടത്തുന്നതെ് അതേവേദിയില്‍ വെച്ചുതാനെ തോമസ് ചാണ്ടിക്ക് കാനം മറുപടി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com