രാജീവ് വധം: ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഏത് ഉന്നതനും മുകളിലാണ് നിയമമെന്ന് അഭിപ്രായപ്പെട്ട കോടതി ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു
രാജീവ് വധം: ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതി അഡ്വ. സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലക്കേസില്‍ പിടിയിലായവരുമായി ഫോണില്‍ സംസാരിച്ചത് കൊലപാതകത്തിനു ഗൂഢാലോചന നടത്തലാണെന്ന വാദം നിലനില്‍ക്കില്ലെന്ന ഉദയഭാനുവിന്റെ വാദം നിരാകരിച്ചുകൊണ്ടാണ് കോടതി നടപടി.

ഉദയഭാനുവിന് കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് മുന്നോട്ടുകൊണ്ടുപോവുന്നതിന് ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കീഴടങ്ങാന്‍ സമയം വേണമെന്ന് ഉദയഭാനു ആവശ്യപ്പെട്ടെങ്കിലും കോടതി പ്രതികരിച്ചില്ല. ഏത് ഉന്നതനും മുകളിലാണ് നിയമമെന്ന് അഭിപ്രായപ്പെട്ട കോടതി ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com