ബാറുകളുടെ ദൂര പരിധി കുറച്ചത് ടൂറിസ്റ്റുകള്‍ക്കായി: ടിപി രാമകൃഷ്ണന്‍

ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപത്ത് നിന്നു ബാറുകള്‍ക്ക് വേണ്ട ദൂരപരിധി 50 മീറ്ററായാണ് സര്‍ക്കാര്‍ കുറച്ചത്.
ബാറുകളുടെ ദൂര പരിധി കുറച്ചത് ടൂറിസ്റ്റുകള്‍ക്കായി: ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: ബാറുകളുടെ ദൂര പരിധി കുറച്ചത് ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇതിനായുള്ള ചട്ടം ഭേദഗതി എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപത്ത് നിന്നു ബാറുകള്‍ക്ക് വേണ്ട ദൂരപരിധി 50 മീറ്ററായാണ് സര്‍ക്കാര്‍ കുറച്ചത്. 2011 മുതലാണ് ദൂരപരിധി 200 മീറ്ററായി നിലനിര്‍ത്തിയിരുന്നത്. ഇത് 50 മീറ്ററായി കുറച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേറ് ബാറുകള്‍ക്കാണ് ഇത് ബാധകം. പുതിയ ഉത്തരവോടെ, ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ്, ഹെറിറ്റേജ് ഹോട്ടലുകള്‍ ആരംഭിക്കാം. 

സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ എന്നിവയില്‍ നിന്നും 200 മീറ്റര്‍ അകലത്തില്‍ മാത്രമെ മദ്യശാലകള്‍ ആരംഭിക്കാന്‍ പാടുള്ളു എന്നായിരുന്നു ഇതുവരെയുള്ള ചട്ടം. കള്ളുഷാപ്പുകള്‍ക്കുള്ള ദൂരപരിധി 400 മീറ്റര്‍ ആയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com