അവസാനം സര്‍ക്കാര്‍ കനിഞ്ഞു; റിമ രാജന് പഠനത്തിന് പത്തുലക്ഷം രൂപ അനുവദിച്ചു

അവസാനം സര്‍ക്കാര്‍ കനിഞ്ഞു; റിമ രാജന് പഠനത്തിന് പത്തുലക്ഷം രൂപ അനുവദിച്ചു

ദലിത് വിദ്യാര്‍ത്ഥിനി റിമ രാജന്റെ വിദേശപഠനത്തിന് 10ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ദലിത് വിദ്യാര്‍ത്ഥിനി റിമ രാജന്റെ വിദേശപഠനത്തിന് 10ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നടപടിക്ക് എസ്‌സി, എസ്ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്നു മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഫീസടയ്ക്കാത്തിനാല്‍ പുറത്താക്കുമെന്നു കാണിച്ചു പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാല റിമയ്ക്കു നോട്ടിസ് നല്‍കിയിരുന്നു. പണം അടയ്ക്കാനാകും എന്ന് ഉറപ്പു നല്‍കിയ കേരള സര്‍ക്കാര്‍ കത്ത് സര്‍വ്വകലാശാലയ്ക്ക് കൈമാറിയാന്‍ റിമയ്ക്ക് തുടര്‍ന്ന് പഠിക്കാന്‍ സാധ്യമാകും. പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ എംഎസ്‌സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ് തൃശൂര്‍ കൊടകര സ്വദേശിനി റിമാ രാജന്‍.

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കാതിരുന്നതാണ് റിമയ്ക്ക് സമയത്ത് പണം അടയ്ക്കാന്‍ കഴിയാതിരുന്നതിന് കാരണം. അര്‍ഹമായ സ്‌കോളര്‍ഷിപ് അനുവദിക്കുന്നതില്‍ പട്ടികജാതി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥതയാണ് റിമയുടെ  പഠനം മുടങ്ങുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചത്. കിടപ്പാടം പണയംവച്ചും വിദ്യാഭ്യാസ വായ്പയെടുത്തുമാണ് ആദ്യ രണ്ടു സെമസ്റ്ററുകളിലെ നാലു ലക്ഷം ഫീസ് അടച്ചത്.

സ്‌കോളര്‍ഷിപ്പ് മുടങ്ങാതിരിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് റിമയുടെ പിതാവ് രാജന്‍,എകെ ബാലന്‍ അടക്കമുള്ളവരെ സമീപിച്ചിരുന്നു. എന്നാല്‍ സമയത്ത് നടപടി സ്വീകരിച്ചില്ലായെന്ന് ആക്ഷേപമുണ്ട്. ഫയല്‍ വീണ്ടും നോക്കാന്‍ പറഞ്ഞിട്ടുണ്ടെന്നുള്ള മറുപടിയാണു ലഭിച്ചത്. പലരും അനാവശ്യ കോഴ്‌സുകള്‍ക്കു വിദേശത്തു പോവുകയും തോന്നിയപോലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയുമാണെന്നാണു പട്ടികജാതിവകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com