കണ്ണന്താനം മന്ത്രിയായത് കുമ്മനത്തെ വെട്ടി; പാരയായത് അവസാനിക്കാത്ത ചേരിപ്പോര് 

ചേരിപ്പോരും വിഭാഗിയതയും രൂക്ഷമായി തുടരുന്ന കേരള ബിജെപി ഘടകത്തിന് കേന്ദ്രം നല്‍കിയ ശക്തമായ താക്കീതാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം
കണ്ണന്താനം മന്ത്രിയായത് കുമ്മനത്തെ വെട്ടി; പാരയായത് അവസാനിക്കാത്ത ചേരിപ്പോര് 

തിരുവനന്തപുരം: ചേരിപ്പോരും വിഭാഗിയതയും രൂക്ഷമായി തുടരുന്ന കേരള ബിജെപി ഘടകത്തിന് കേന്ദ്രം നല്‍കിയ ശക്തമായ താക്കീതാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം. കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടോ ആര്‍എസ്എസ് നേതൃത്വത്തോടോ ആലോചിക്കാതെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അല്‍ഫോണ്‍കസ് കണ്ണന്താനത്തെ മന്ത്രിയാക്കുന്നതുവഴി കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നും ബിജെപി കണക്കു കൂട്ടുന്നു. നിലവിലെ ബിജെപി ഗ്രൂപ്പ് പോരില്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെടാത്ത ആളാണ് അല്‍ഫോണ്‍സ് കണ്ണന്താനം. 

ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാനായി സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് കോഴ വിവാദം ആ സാധ്യത ഇല്ലാതാക്കി. സംസസ്ഥാന ഘടകത്തിലെ ചേരിപ്പോര് അവസാനിപ്പിക്കുന്നതില്‍ കുമ്മനം പരാജയപ്പെട്ടുവെന്നാണ് കേന്ദ്ര കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

മന്ത്രിസ്ഥാനം കാത്തിരുന്ന എല്ലാ നേതാക്കളേയും നിരാശരാക്കിയാണ് ഇപ്പോള്‍ കണ്ണന്താനത്തെ മന്ത്രിയാക്കിയത്. സുരേഷ് ഗോപി,ഒ.രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും അവസാന നിമിഷം കേരള ഘടകത്തെ ഞെട്ടിച്ചുകാെണ്ട് കേന്ദ്രം കണ്ണന്താനത്തെ മന്ത്രിയാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com