കുടവയറും കൊമ്പന്‍ മീശയുമല്ല; മഹാബലിയുടെ രൂപം മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

കുടവയറും കൊമ്പന്‍ മീശയുമല്ല; മഹാബലിയുടെ രൂപം മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

പുരാണങ്ങളില്‍ പറയുന്നതിന് സമാനമായി മഹാബലിയുടെ രൂപം മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ദേവസ്വം പദ്ധതിയിടുന്നത്

കുടവയറും കൊമ്പന്‍മീശയുമായി മലയാളികളുടെ മനസില്‍ നിലനില്‍ക്കുന്ന മഹാബലിയുടെ രൂപം മാറ്റാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുവരെ പ്രചരിച്ചു കൊണ്ടിരുന്ന രൂപമല്ല മഹാബലിയുടെ യഥാര്‍ഥ രൂപമെന്നാണ് ദേവസ്വത്തിന്റെ നിലപാട്. 

ദേവസ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് എഴുത്തുകാരും രംഗത്തുണ്ട്. മഹാബലിയുടെ രൂപം സംബന്ധിച്ച സംവാദം നടത്തി, പുരാണങ്ങളില്‍ പറയുന്നതിന് സമാനമായി മഹാബലിയുടെ രൂപം മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ദേവസ്വം പദ്ധതിയിടുന്നത്. 

തൃക്കാക്കര ക്ഷേത്രത്തില്‍ ദേവസ്വം മഹാബലിയുടെ പ്രതിമ നിര്‍മിക്കാനൊരുങ്ങുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് സംവാദങ്ങളിലൂടെയും, ചര്‍ച്ചകളിലൂടെയും മഹാബലിയുടെ യഥാര്‍ഥ രൂപത്തെ സംബന്ധിച്ച ധാരണയിലെത്താന്‍ ദേവസ്വത്തിന്റെ ശ്രമം. 

ഇന്നത്തെ മഹാബലിയുടെ രൂപം കോപ്രായമാണ്. ലക്ഷണമൊത്ത രൂപമായിരുന്നു പുരാണങ്ങളില്‍ മഹാബലിക്കെന്നാണ് എഴുത്തുകാരന്‍ കെ.രാധാകൃഷ്ണന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com