ദിലീപ് പുറത്ത്: അനുവദിച്ചിരിക്കുന്നത് രണ്ടു മണിക്കൂര്‍: ദിലീപിന്റെ പ്ലാന്‍ ഇങ്ങനെ

ദിലീപ് പുറത്ത്: അനുവദിച്ചിരിക്കുന്നത് രണ്ടു മണിക്കൂര്‍: ദിലീപിന്റെ പ്ലാന്‍ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് പുറത്തിറങ്ങി. പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് ദിലീപ് പുറത്തിറങ്ങുക. രാവിലെ എട്ടു മുതല്‍ പത്തുവരെയാണ് സമയം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനു പുറത്തിറങ്ങാന്‍ അനുമതി നല്‍കിയത്.

പെരിയാറിനോടു ചേര്‍ന്നുള്ള ദിലീപിന്റെ വീട്ടിലേക്കാണ് ആദ്യം പോകുന്നത്. ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടില്‍ വെച്ചാണ് ശ്രാദ്ധ ചടങ്ങുകള്‍. പിന്നീട്, ആലുവ മണപ്പുറത്തെത്തും. ജയിലില്‍ നിന്നും ദിലീപിന്റെ വീട്ടിലേക്കു ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ആലുവ ഡിവൈഎസ്പി പ്രഫുലചന്ദനാണ് ദിലീപിന്റെ സുരക്ഷാ ചുമതല. അതേസമയം, തുറസായ ആലുവ മണപ്പുറത്തേക്കു ദിലീപിനെ കൊണ്ടുപോയേക്കില്ലെന്നും സൂചനയുണ്ട്. ആരാധകരും ജനങ്ങളും ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

കോടതിയില്‍ ഹാജരാക്കിയ സമയത്തും തെളിവെടുപ്പിന്റെ സമയത്തുമെല്ലാം തിങ്ങിക്കൂടിയ ജനങ്ങള്‍ ഇത്തവണയുമുണ്ടായിരുന്നു. നൂറു കണക്കിനു പോലീസുകാരെ സുരക്ഷയ്ക്കു വിന്യസിച്ചിട്ടുണ്ട്.

വീടിന്റെ സമീപത്തേക്കു ആളുകള്‍ എത്തുന്നതു തടയാന്‍ വടം പോലീസ് വടം കെട്ടി സുരക്ഷയൊരുക്കിയിട്ടുണ്ട്. 58 ദിവസത്തിനു ശേഷമാണ് ദിലീപ് ജയിലിനു പുറത്തിറങ്ങുന്നത്. പുറത്തിറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ, മാധ്യമങ്ങളോടു പ്രതികരിക്കാനോ പാടില്ലെന്ന് ദിലീപിനു കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com