കടകംപള്ളി സുരേന്ദ്രന്റെ ചൈനയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

 മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനസന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തെ നയിക്കാനിരുന്നത് മന്ത്രി കടകംപള്ളിയായിരുന്നു 
കടകംപള്ളി സുരേന്ദ്രന്റെ ചൈനയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തെ നയിക്കാനിരുന്നത് മന്ത്രി കടകംപള്ളിയായിരുന്നു. ഇതിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രാലയത്തോട് മന്ത്രി അനുമതി തേടിയത്. എന്നാല്‍ അനുമതി നല്‍കാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു.

ഈ മാസം വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയ്ക്കായി മന്ത്രിയും സംഘവും ചൈനയിലെത്തേണ്ടിയിരുന്നത്. പരിപാടിയില്‍ കേരളത്തിന്റെ ടൂറിസവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളും അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിക്കാനും കേരളം പ്ലാന്‍ തയ്യാറാക്കിയിരുന്നു. കേരളത്തിന്റെ ടൂറിസത്തിന്റെ വികസനത്തിനായി നിരവധി ഫണ്ടുകള്‍ ഉള്‍പ്പെടെ ലഭിക്കുന്നതിന് പരിപാടിയില്‍ പങ്കെടുക്കലും ആവശ്യമായിരുന്നു. ചൈനാ സന്ദര്‍ശനത്തിന് സാധാരണരീതിയിലുള്ള അനുമതി മാത്രം മതിയായിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com