എംപിമാരുടെ യാത്ര ബത്ത പെരുപ്പിച്ച് കാണിക്കല്‍; ടൈംസ് നൗവിനെതിരെ പി.കെ.ശ്രീമതി പരാതി നല്‍കി

ലോക്‌സഭാ സ്പീക്കര്‍ക്കാണ് പരാതി നല്‍കിയത്
എംപിമാരുടെ യാത്ര ബത്ത പെരുപ്പിച്ച് കാണിക്കല്‍; ടൈംസ് നൗവിനെതിരെ പി.കെ.ശ്രീമതി പരാതി നല്‍കി

ന്യൂഡല്‍ഹി: എംപിമാരുടെ യാത്ര ബത്തയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് പി.കെ.ശ്രീമതി എംപി ടൈംസ് നൗ ചാനലിനെതിരെ പരാതി നല്‍കി. ലോക്‌സഭാ സ്പീക്കര്‍ക്കാണ് പരാതി നല്‍കിയത്. 

വ്യാജ വാര്‍ത്ത നല്‍കിയ ടൈംസ് നൗവിനെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. ഡല്‍ഹി-കേരള സെക്ടറിലുള്ള ഉയര്‍ന്ന വിമാനക്കൂലിയും, കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതുമാണ് അധിക തുക കൈപ്പറ്റുന്നതിലേക്ക നയിക്കുന്നതെന്നും, ഇത് പാര്‍ലമെന്റ് നിയമങ്ങള്‍ക്ക് വിധേയമാണെന്നും സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ ശ്രീമതി വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് 17 വരെയുള്ള കണക്കുകള്‍ പ്രകാരം പാര്‍ലമെന്റ് അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡിഎ, ടിഎ കൈപ്പറ്റുന്ന പത്ത് പേരില്‍ അഞ്ച് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു ടൈംസ് നൗവിന്റെ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. കെ.സി.വേണുഗോപാല്‍, എ.സമ്പത്ത്, പി.കെ.ശ്രീമതി, എം.ബി.രാജേഷ്, കെ.വി.തോമസ് എന്നിവരായിരുന്നു ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരുന്നത്. 

എന്നാല്‍ യഥാര്‍ഥ തുകയുടെ അഞ്ചിരട്ടി ഉയര്‍ത്തിക്കാട്ടുകയാണ് ടൈംസ് നൗ ചെയ്തിരിക്കുന്നതെന്ന ആരോപണവുമായി എം.ബി.രാജേഷ് എംപി നേരത്തെ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com