ചലചിത്ര പുരസ്‌കാര വേദിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി അവര്‍ ഒത്തുചേര്‍ന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന ചലചിത്ര പുരസ്‌കാരവേദിയില്‍ സിനിമാ താരങ്ങള്‍ ഒത്തുചേര്‍ന്നു
ചലചിത്ര പുരസ്‌കാര വേദിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി അവര്‍ ഒത്തുചേര്‍ന്നു

കണ്ണൂര്‍:  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന ചലചിത്ര പുരസ്‌കാരവേദിയില്‍ സിനിമാ താരങ്ങള്‍ ഒത്തുചേര്‍ന്നു. വിമന്‍സ് ഇന്‍ സിനിമാ കളക്ടീവിന്റെ നേതൃത്വത്തിലായിരുന്നു ഒപ്പുശേഖരണം. തലശ്ശേരിയിലെ വേദിയുടെ പ്രവേശന കവാടത്തിനു സമീപം കാാന്‍വാസ് സ്ഥാപിച്ചാണ് ക്യാംപെയ്ന്‍ നടത്തിയത്.

ഐക്യദാര്‍ഢ്യസമ്മേളനം മുതിര്‍ന്ന നടി നിലമ്പൂര്‍ ഐഷ ഉദ്ഘാടനം ചെയ്തു. സിനിമാ രംഗത്ത് കേട്ടുകേള്‍വി പോലും ഇല്ലാത്ത തരത്തിലുള്ള സംഭവമായിരുന്നു നടിക്കെതിരായ ആക്രമണം. ഇത് കേരളീയ സമൂഹം ലജ്ജിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു.


ഒപ്പുശേഖരണത്തിന് നടി സജിത മഠത്തില്‍, സംവിധായിക വിധു വിന്‍സെന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗും പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാരക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍  എന്ന ബോര്‍ഡും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ അവാര്‍ഡ് വേദിക്ക് സമീപം സ്ഥാപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com