ആശുപത്രിയില്‍ നിന്ന് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തു;പൊലീസ് ഇടപെട്ടെന്ന് സൂചന 

സ്വന്തം കാര്‍ ആശുപത്രി വളപ്പില്‍ തന്നെ നിര്‍ത്തി വേറൊരു കാറിലാണ് നാദിര്‍ഷാ ആശുപത്രി വിട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു
ആശുപത്രിയില്‍ നിന്ന് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തു;പൊലീസ് ഇടപെട്ടെന്ന് സൂചന 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ആശുപത്രിയില്‍ അഡ്മിറ്റായ സംവിധായകന്‍ നാദിര്‍ഷായെ രാത്രി വൈകി പൊലീസ് ഇടപെട്ട് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായി സൂചന. എന്നാല്‍ നാദിര്‍ഷായെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ അറസ്റ്റ് തടയണമെന്ന  നാാദിര്‍ഷായുടെ വാദം ഹൈക്കോടതി തള്ളിയിരുന്നു. സ്വന്തം കാര്‍ ആശുപത്രി വളപ്പില്‍ തന്നെ നിര്‍ത്തി വേറൊരു കാറിലാണ് നാദിര്‍ഷാ ആശുപത്രി വിട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നാദിര്‍ഷാ അഡ്മിറ്റായത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടുന്നുവെന്നായിരുന്നു നാദിര്‍ഷാ പറഞ്ഞിരുന്നത്.

പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചാണ് നാദിര്‍ഷാ കോടതിയെ സമീപിച്ചത്.ദിലീപിന്റെ അറസ്‌റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ബോധിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com