കുമ്മനം നോക്കി നില്‍ക്കേ സിപിഎം പാര്‍ട്ടി ഓഫീസിലേക്ക് ഓടിക്കയറി കണ്ണന്താനം

കുരാലിയില്‍ ബിജെപി പ്രവര്‍ത്തകരുടെസ്വീകരണത്തിനിറങ്ങിയതായിരുന്നു. അപ്പോഴാണ് പഴയ സഹപ്രവര്‍ത്തകരെ കണ്ടത്‌. നേരെ സിപിഎം ഓഫീസിലേക്ക് ഓടിക്കയറി
കുമ്മനം നോക്കി നില്‍ക്കേ സിപിഎം പാര്‍ട്ടി ഓഫീസിലേക്ക് ഓടിക്കയറി കണ്ണന്താനം

പൊന്‍കുന്നം: പഴയ സഹപ്രവര്‍ത്തകരെ കണ്ട് പരിചയം പുതുക്കാന്‍ സിപിഎം ഓഫീസില്‍ കയറി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കുരാലിയില്‍ എലിക്കുളം ലോക്കല്‍ കമ്മിറ്റിഓഫീസിലാണ്‌ കണ്ണന്താനം ഇന്നലെ എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍,ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്നിവരൊക്കെ ഒപ്പമുണ്ടായിരുന്നപ്പോഴാണ് സിപിഎം ലോക്കല്‍ സെക്രട്ടറി എസ് ഷാജി പാര്‍ട്ടി ഓഫീസിന് മുന്നില്‍ നില്‍ക്കുന്നത് കണ്ട് കണ്ണന്താനം അങ്ങോട്ടേക്ക് പോയത്. 

പൊന്‍കുന്നത്തെ സ്വീകരണം കഴിഞ്ഞ് പള്ളിക്കത്തോട്ടിലേക്ക് പോകുവഴിയായിരുന്നു മന്ത്രിയുടെ സിപിഎം ഓഫീസ് സന്ദര്‍ശനം. കുരാലിയില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണത്തിനിറങ്ങിയതായിരുന്നു. അപ്പോഴാണ് പഴയ സഹപ്രവര്‍ത്തകരെ കണ്ടത്‌. നേരെ സിപിഎം ഓഫീസിലേക്ക് ഓടിക്കയറി. ആദ്യം ഒന്നു അമ്പരന്നെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയെ അനുഗമിച്ചു. ഷാജിയെ കെട്ടിപ്പിടിച്ച കണ്ണന്താനം ഓഫീസിനകത്തിരുന്ന എല്ലാവരോടും കുശലാന്വേഷണം നടത്തിയാണ് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com