ദിലീപിന്റെ കാര്യത്തില്‍ മറ്റുതരത്തിലുള്ള ദുഷ്ടലാക്കുകള്‍ ഇല്ല; പ്രതിയോട് നിയമത്തിനുള്ള സഹാനുഭൂതി പൊതുസമൂഹത്തിന് ഉണ്ടാകണം; വിശദീകരണവുമായി സെബാസ്റ്റ്യന്‍ പോള്‍

ഈ ലേഖനത്തില്‍ കോടതിയെയോ പൊലീസിനെയോ വിമര്‍ശിച്ചിട്ടില്ലെന്നും ഇത്തരം കേസുകളില്‍ സമൂഹത്തിന്റെ മനോഭാവവും നിലപാടുമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിയോട് നിയമത്തിനുള്ള സഹാനുഭൂതി പൊതുസമൂഹത്തിന് ഉണ്ടാകണം 
ദിലീപിന്റെ കാര്യത്തില്‍ മറ്റുതരത്തിലുള്ള ദുഷ്ടലാക്കുകള്‍ ഇല്ല; പ്രതിയോട് നിയമത്തിനുള്ള സഹാനുഭൂതി പൊതുസമൂഹത്തിന് ഉണ്ടാകണം; വിശദീകരണവുമായി സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: നീതിയുടെ ലക്ഷ്യങ്ങള്‍ വിജയിക്കുന്നതിന് വേണ്ടിയാണ് ആ ലേഖനം എഴുതിയതെന്ന് സെബാസ്റ്റിയന്‍ പോള്‍. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് പാതകമാണെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നപ്പോഴാണ് ലേഖനം എഴുതിയത്. ഒരാള്‍ തടവിലാക്കപ്പെട്ടാല്‍ അയാളെ സമൂഹം കാണേണ്ടത് എങ്ങനെയാണ്. സമൂഹം അവനെ വെറുക്കപ്പെട്ടവനായി മാറ്റി നിര്‍ത്തുമ്പോള്‍ അയാള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നത് മാത്രമാണ് ആ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച്ത്. 

ദിലീപിന് പങ്കാളിത്തം ഉണ്ടോ ഇല്ലയോ എന്ന അഭിപ്രായം താന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം മുന്നോട്ട് പോകട്ടയെന്നുതന്നെയാണ് തന്റെ നിലപാട്. ഇവിടെ ഞാന്‍ ഇരയുടെ പക്ഷം നിന്നില്ലെന്ന വ്യാഖ്യാനവും ആവശ്യമില്ല. ആ ലേഖനത്തിന്റെ സ്പിരിറ്റ് ആ ലേഖനത്തിന്റെ തലക്കെട്ടില്‍ തന്നെയുണ്ട്. ആ സ്പിരിറ്റില്‍ അത് ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍ മറ്റ് രീതിയിലും വ്യാഖ്യാനിക്കാം. 

നീതി നിഷേധത്തിന്റെ നിരവിധി കഥകള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഞാന്‍ എന്തിന് പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളണം. ഇതിലും വലിയ കുറ്റങ്ങള്‍ ഉള്‍പ്പെടയുള്ള കേസുകളില്‍ അവരുടെ നീതിക്ക് വേണ്ടിയും താന്‍ നിലകൊണ്ടിട്ടുണ്ട്. ഈ കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ പോകുന്നുണ്ടെന്ന് നമുക്ക്കൂടി ബോധ്യപ്പെടണം.  ഈ ലേഖനത്തില്‍ കോടതിയെയോ പൊലീസിനെയോ വിമര്‍ശിച്ചിട്ടില്ലെന്നും ഇത്തരം കേസുകളില്‍ സമൂഹത്തിന്റെ മനോഭാവവും നിലപാടുമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിയോട് നിയമത്തിനുള്ള സഹാനുഭൂതി പൊതുസമൂഹത്തിന് ഉണ്ടാകണമെന്നതാണ് താന്‍ ചൂണ്ടിക്കാട്ടിയത്.

സമൂഹത്തിന് മുന്നിലേക്ക് ചില ചോദ്യങ്ങള്‍ മുന്നോട്ട്‌വെക്കുകയായിരുന്നു. അത് സമൂഹം ഏറ്റെടുത്തതില്‍ സംതൃപ്തി തോന്നുന്നുണ്ട്. ഈ കേസിനെ കുറിച്ച് മറ്റ് ചിലര്‍ക്കും സംശയങ്ങളുണ്ട്. അന്വേഷണം  കൃത്യമായ രീതിയില്‍ മുന്നോട്ട് പോകാനാണ് ഇത്തരം വിമര്‍ശനങ്ങള്‍ മുന്നോട്ട് വെച്ചത്. കേസില്‍ മേല്‍നോട്ടം വഹിക്കുന്നവര്‍ ശ്രദ്ധാപൂര്‍വം മുന്നോട്ട് പോകുന്നതിന് വേണ്ടിമാത്രമാണ്. നീതിനിഷേധിക്കപ്പെടുന്നവരെ പറ്റി സമൂഹത്തിന് ചര്‍ച്ച ചെയ്യാന്‍ അവസരം കൊടുക്കുന്നത് വലിയ അപരാധമായി കാണുന്നില്ല. ഇക്കാര്യത്തില്‍ മറ്റ് രീതിയിലുള്ള ദുഷ്ടലാക്ക് ഇല്ലെന്നും സെബാസറ്റിയന്‍ പോള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com