വിദ്വേഷ പ്രസംഗം: കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു

സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
വിദ്വേഷ പ്രസംഗം: കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പറവൂര്‍  പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയും വിഡി സതീശനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മതേതര നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി മൃത്യുജ്ഞയ ഹോമം കഴിച്ചോളാനായിരുന്നു ശശികലയുടെ മുന്നറിയിപ്പ്. വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദേശം നല്‍കിയരുന്നു. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2006ലെ പ്രകോപനപരമായ  പ്രസംഗത്തിനെതിരെ കസബ പൊലീസും കേസെടുത്തിട്ടുണ്ട്. മുതലക്കുളത്താണ് അന്ന് വര്‍ഗ്ഗീയ പ്രസംഗം നടത്തിയത്.മാറാട് കലാപത്തെക്കുറിച്ച് മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നതാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com