ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്ത് ക്വാറി അനുവദിച്ച് കുടരഞ്ഞി പഞ്ചായത്ത്; ക്വാറിയ്ക്ക് താഴെ ആദിവാസി കോളനിയും കൃഷിഭൂമിയും 

പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് അനുമതി നല്‍കിയതും കുടരഞ്ഞി പഞ്ചായത്തായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് ക്വാറി അനുവദിച്ച് കുടരഞ്ഞി പഞ്ചായത്ത്. 2000 അടി ഉയരത്തില്‍ ക്രഷര്‍ യൂണിറ്റ് അനുവദിച്ചു. കാവിലുംപാറ വട്ടിപ്പനമലയിലാണ് ക്വാറി അനുവദിച്ചിരിക്കുന്നത്. 1991ലും 2008ലും ഉരുള്‍പൊട്ടിയ പ്രദേശമാണ് ഇത്. ക്വാറിയ്ക്ക് അനുമതി നല്‍കിയ പ്രദേശത്തിന് താഴെ ആദിവാസി കോളനിയും കൃഷിഭൂമിയുമാണ്.

ക്വാറിയ്ക്ക് അനുമതി നല്‍കരുത് എന്ന  ഗ്രാമസഭയുടെ പ്രമേയം മറികടന്നാണ് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം. ക്വാറിയ്ക്ക് അനുകൂലമായ വിധിയാണ് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് എന്നറിയുന്നു. പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് അനുമതി നല്‍കിയതും കുടരഞ്ഞി പഞ്ചായത്തായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com