ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുമോ? സിപിഎം സമ്മേളനങ്ങള്‍ ഈ ആഴ്ച ആരംഭിക്കും

നാല് ജില്ലാ സെക്രട്ടറിമാര്‍ മാറാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുമോ? സിപിഎം സമ്മേളനങ്ങള്‍ ഈ ആഴ്ച ആരംഭിക്കും

തിരുവനന്തപുരം: സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ ഈ ആഴ്ച തുടക്കമാകും. നാല് ജില്ലാ സെക്രട്ടറിമാര്‍ മാറാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറണം എന്നിരിക്കെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ കാര്യത്തിലാണ് സംശയം നിലനില്‍ക്കുന്നത്. ആക്ഷേപങ്ങളെത്തുടര്‍ന്ന് പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോള്‍ 2010ലാണ് ജയരാജന്‍ സെക്രട്ടറിയാകുന്നുത്. തുടര്‍ന്ന് 2011,2014 വര്‍ഷങ്ങളില്‍ സെക്രട്ടറിയായി. ജില്ലാ സമ്മേളനങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുത്തത് കണക്കാക്കുമ്പോള്‍ രണ്ട് തവണയാണ് ജയരാജന്‍ സെക്രട്ടറിയായത്. ഇതാണ് ആശയക്കുഴപ്പം വരുത്തന്നത്. ജയരാജന്റെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി തന്നെ തീരുമാനമെടുക്കാനാണ് സാധ്യത.

മൂന്നു ടേം പൂര്‍ത്തിയാക്കിയ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍,ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന വയനാട് സെക്രട്ടറി എ.വേലായുധന്‍, മലപ്പുറം സെക്രട്ടറി പി.പി വാസുദേവന്‍ എന്നിവര്‍ ഒഴിയാന്‍ സാധ്യതയുണ്ട്. 

എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനേയും കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാലിനേയും ലോ്കസഭ മത്സരങ്ങള്‍ക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവരും ഒഴിയും. ജില്ലാ കമ്മിറ്റികളില്‍ കൂടുതല്‍ വനിത,യുവ പ്രാതിനിധ്യം നല്‍കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. മുസ്‌ലിം,ദലിത്,ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com