പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്.കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയുടേത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ്. ഇവര്‍ക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരാഴ്ച മുമ്പ് വധഭീഷണിയുണ്ടെന്ന് സ്വാമിനാഥന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ആലത്തൂര്‍ സ്‌റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നിട്ടുള്ളത്. സമീപവാസികളാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടകാര്യം പൊലീസിനെ അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ