ഞാനൊരു ഫണ്‍ പേഴ്‌സണ്‍; കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം

രാഷ്ട്രീയക്കാര്‍ തമാശ പറയാന്‍ അറിയത്താവരാണെന്ന് കരുതരുത്. ജീവിതം സന്തോഷിക്കാനുള്ളതും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ളതുമാണ്. ഇതാണ് എന്റെ ജീവിതലക്ഷ്യം. ഞാനൊരു ഫണ്‍ പേഴ്‌സണാണെന്നും കണ്ണന്താനം
ഞാനൊരു ഫണ്‍ പേഴ്‌സണ്‍; കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: താന്‍ ഒറീസയില്‍ വെച്ച് ബീഫിന ചൊല്ലി പറഞ്ഞത് തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശങ്ങളില്‍ നല്ല ബീഫ് ലഭിക്കും. അവിടെനിന്ന് ഇവിടെവന്ന് മെലിഞ്ഞ കാലികളുടെ മാസം കഴിക്കേണ്ട കാര്യമുണ്ടോയെന്ന് തമാശയായാണ് പറഞ്ഞത്. അത് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി പറഞ്ഞതല്ലെന്നും ഒരു തമാശമാത്രമായിരുന്നെന്നും അല്‍ഫോന്‍സ് പറഞ്ഞു. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാത്ത അവസ്ഥായിയിരിക്കുകയാണ്. ബീഫ് മാത്രമല്ല ഭക്ഷണകാര്യത്തില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ എന്താണോ കഴിക്കാന്‍ ആഗ്രഹിക്കുന്നത് അതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും കണ്ണന്താനം പറഞ്ഞു.

രാഷ്ട്രീയക്കാര്‍ തമാശ പറയാന്‍ അറിയത്താവരാണെന്ന് കരുതരുത്. ജീവിതം സന്തോഷിക്കാനുള്ളതും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ളതുമാണ്. ഇതാണ് എന്റെ ജീവിതലക്ഷ്യം. ഞാനൊരു ഫണ്‍ പേഴ്‌സണാണെന്നും കണ്ണന്താനം പറഞ്ഞു. എന്റെ തമാശകള്‍ മാത്രമല്ല ഭാര്യയുടെയും വിഡിയോയയും പ്രചരിക്കുന്നുണ്ട്. അതൊക്കെക്കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ്. 

രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് കാര്‍ട്ടുണുകള്‍ ഉണ്ടാക്കുകയാണ് മലയാളിയുടെ പണി. കേരളത്തിലെ ആളുകള്‍ക്ക് കാര്യമായി മറ്റ് പരിപാടികളൊന്നുമില്ലെന്നും കണ്ണന്താനം പറഞ്ഞു. എന്റെ പേരും മുഖവും കാണിച്ച് കുറെ പേര്‍ക്ക് സന്തോഷമുണ്ടാവുകയാണെങ്കില്‍ സന്തോഷമാകട്ടെ. ഇനിയും ഇത്തരം കാര്‍ട്ടൂണുകള്‍ ഉണ്ടാക്കിക്കൊള്ളു. അതില്‍ സന്തോഷമാണെന്നും കണ്ണന്താനം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പെട്രോളിന് വില വര്‍ധിക്കുമ്പോഴും രാജ്യത്ത് സാധനങ്ങള്‍ക്കൊന്നും വിലയേറുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു. ടൂറിസം മേഖലയില്‍ സംസ്ഥാനത്തിന്റെ പ്രധാനപ്ര്ശ്‌നം അടിസ്ഥാന സൗകര്യമില്ലെന്നതാണ്. ആദ്യം ഒരുക്കേണ്ടത് ടോയ്‌ലറ്റുകളാണ്. ശരിയായ പദ്ധതികള്‍ ഉണ്ടാക്കുകയും ടൂറിസം മേഖല സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയും വേണം. പ്രകൃതിയുമായി ചേരുന്ന ഉത്തരവാദിത്വ ടൂറിസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കണ്ണന്താനം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com