പി.സി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെ വനിതാ കമ്മീഷന് വധഭീഷണി; മനുഷ്യ വിസര്‍ജ്യം വരെ പാക്ക് ചെയ്ത് അയക്കുന്നുവെന്ന് എം.സി ജോസഫൈന്‍

നടിയെ ആക്രമിച്ച കേസില്‍ ഇടപെട്ട സിനിമയിലെ വനിതാ കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കും ഭീഷണിയുണ്ടെന്ന് വനിതാ കമ്മീഷന്‍
പി.സി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെ വനിതാ കമ്മീഷന് വധഭീഷണി; മനുഷ്യ വിസര്‍ജ്യം വരെ പാക്ക് ചെയ്ത് അയക്കുന്നുവെന്ന് എം.സി ജോസഫൈന്‍

തിരുവനന്തപുരം: പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. ഭീഷണിക്കത്ത് ലഭിച്ചുവെന്ന് ജോസഫൈന്‍ വ്യക്തമാക്കി. പോസ്റ്റലായി മനുഷ്യ വിസര്‍ജ്യമയച്ച് ആക്രമണം നടത്തിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസില്‍ ഇടപെട്ട സിനിമയിലെ വനിതാ കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കും ഭീഷണിയുണ്ടെന്ന് അവര്‍ പറഞ്ഞു. 

നിരവധി ഭീഷണി കത്തുകള്‍വന്നുകൊണ്ടിരിക്കുകയാണ്. മോശം പരാമര്‍ശങ്ങളടങ്ങിയ കത്തുകളുണ്ട്. എന്തിനേറെ പറയുന്നു,മനുഷ്യ വിസര്‍ജ്യം വരെ പാക്ക് ചെയ്ത് വനിതാ കമ്മീഷന്റെ ഓഫീസിലേക്ക് അയക്കുന്ന സ്ഥിതി വിശേഷമുണ്ട്. വനിതാ കമ്മീഷനെ പ്രകോപിപ്പിക്കാനും ഭീഷണിപ്പെടുത്താനും ആരും തയ്യാറാകേണ്ടതില്ല. ജോസഫൈന്‍ പറഞ്ഞു. എന്നാല്‍ ഇതുവരേയും പൊലീസില്‍ പരാതിപ്പെടാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ തയ്യാറായിട്ടില്ല. 

നടിയെ ആക്രമിച്ച കേസില്‍ നടിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. അന്നുതന്നെ വനിതാ കമ്മീഷന് എതിരെ പി.സി ജോര്‍ജ് രംഗത്ത് വന്നിരുന്നു. വനിതാ കമ്മീഷനെ പരസ്യമായി അപമാനിക്കുന്ന തരത്തിലായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com