മൂന്ന് വയസുകാരനെ ആലിലയില്‍ കെട്ടിയിട്ട സംഭവം: ബാലവകാശ കമ്മീഷന്‍ കേസെടുത്തു

ശോഭയാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസുകാരനെ കെട്ടിയിട്ട സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍  സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
മൂന്ന് വയസുകാരനെ ആലിലയില്‍ കെട്ടിയിട്ട സംഭവം: ബാലവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം:  ശോഭയാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസുകാരനെ കെട്ടിയിട്ട സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍  സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഘാടകരായ വിവേകാനന്ദ ട്രസ്റ്റിനും മാതാപിതാക്കള്‍ക്കുമെതിരെയാണ്  കേസ്.

പയ്യന്നൂരില്‍ നടന്ന ശോഭയാത്രയില്‍ ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനായി ചിത്രീകരിക്കാന്‍ കുട്ടിയെ കൃത്രിമമായി നിര്‍മ്മിച്ച ആലിലയില്‍ കയര്‍ കൊണ്ട് കെട്ടിവച്ച് നഗരം ചുറ്റിക്കുകയായരുന്നു. ചിത്രം പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം  കുഞ്ഞിനെ പീഡിപ്പിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട ശ്രീകാന്ത് ഉഷ പ്രഭാകരന് ഭീഷണി. വിദേശത്ത് നിന്നടക്കം ഫോണ്‍ ഭീഷണി സന്ദേശങ്ങള്‍ വന്നെത്തിയെന്ന് ശ്രീകാന്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com