ഗുരുവായൂര്‍ ദര്‍ശനം; മന്ത്രിയുടെ വിശദീകരണം തൃപ്തികരം, വിവാദം ഒഴിവാക്കി സിപിഎം

ക്ഷേത്രാചാരങ്ങള്‍ പാലിക്കുകയാണ് ചെയ്തതെന്ന് മന്ത്രിയുടെ വിശദീകരണം സെക്രട്ടറിയേറ്റ് അംഗീകരിച്ചു
ഗുരുവായൂര്‍ ദര്‍ശനം; മന്ത്രിയുടെ വിശദീകരണം തൃപ്തികരം, വിവാദം ഒഴിവാക്കി സിപിഎം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്ന് വിലയിരുത്തിയാണ് മന്ത്രിക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്ന് സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. 

കടകംപള്ളി നല്‍കിയ വിശദീകരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. ക്ഷേത്രാചാരങ്ങള്‍ പാലിക്കുകയാണ് ചെയ്തതെന്ന് മന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. 

മന്ത്രിയുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് ഇടംകൊടുക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. 

അഷ്ടമിരോഹിണി ദിനത്തിലായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദര്‍ശനവും തുടര്‍ന്ന് പുഷ്പാഞ്ജലി കഴിപ്പിച്ചതുമെല്ലാം വിവാദമായിരുന്നു. 

എന്നാല്‍ ദേവസ്വം മന്ത്രി എന്ന നിലയിലുള്ള തന്റെ ചുമതലയാണ് നിര്‍വഹിച്ചതെന്നായിരുന്നു വിവാദത്തിന് പിന്നാലെ മന്ത്രിയുടെ പ്രതികരണം. തന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് കണ്ടിട്ട് ആര്‍ക്കും അസഹിഷ്ണുത തോന്നേണ്ടതില്ല. തന്റെ കുടുംബാംഗങ്ങളില്‍ എല്ലാവരും ദൈവവിശ്വാസികളാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com