ദിലീപിന്റെ ജാമ്യാപേക്ഷ ഉച്ചയ്ക്കു ശേഷം; നിലനില്‍ക്കുക നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന കേസ് മാത്രമെന്ന് ദിലീപ്

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ സൗകര്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉച്ചയ്ക്കു ശേഷമാക്കിയത്
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയപ്പോള്‍/ ചിത്രം ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയപ്പോള്‍/ ചിത്രം ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഉച്ചയ്ക്കു ശേഷം പരിഗണിക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ സൗകര്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉച്ചയ്ക്കു ശേഷമാക്കിയത്.

ജാമ്യം തേടി ഇതുനാലാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. അങ്കമാലി കോടതി ഒരു തവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു എന്ന കേസു മാത്രമാണ് തനിക്കെതിരെ നിലനില്‍ക്കുകയെന്നും കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുകൊണ്ട് ജാമ്യം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഇതിനെ എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് നാളേക്കു മാറ്റി. നാളെ നാദിര്‍ഷ ചോദ്യം ചെയ്യലിനു ഹാജരാവുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നാദിര്‍ഷ ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com