ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് കണ്ണന്താനം; പണക്കാരില്‍ നിന്നും പണം പിരിച്ച് പാവപ്പെട്ടവരെ സഹായിക്കാനാണ് മോദിയുടെ ശ്രമം

ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് കണ്ണന്താനം; പണക്കാരില്‍ നിന്നും പണം പിരിച്ച് പാവപ്പെട്ടവരെ സഹായിക്കാനാണ് മോദിയുടെ ശ്രമം

ഇന്ധന വില വര്‍ധനവിലൂടെ ഉണ്ടാകുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്

ഇന്ധന വില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ധന വില വര്‍ധനവിലൂടെ ഉണ്ടാകുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 

വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോ? പണക്കാരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് മോദി ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ് രാജ്യത്തിലെ 30 ശതമാനം ജനങ്ങളും. ഈ സ്ഥിതി മാറണം. വാഹനം ഉപയോഗിക്കുന്നവര്‍ ഇന്ധന വില നല്‍കിയേ പറ്റുകയുള്ളെന്നും കണ്ണന്താനം പറഞ്ഞു. 

കേരളത്തിലെ വികസന പദ്ധതികള്‍ക്കൊന്നും വേഗതയില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമല,പത്മനാഭ സ്വാമി ക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ വേഗത്തില്‍ ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചതായും കണ്ണന്താനം പറഞ്ഞു. 

വേഗതയില്ലാത്തതാണ് കേരളത്തിന്റെ പ്രശ്‌നം. ഫണ്ടുകള്‍ വേഗത്തില്‍ ഉപയോഗിച്ചാല്‍ മാത്രമേ, കൂടൂതല്‍ കൂടുതല്‍ ഫണ്ടുകള്‍ എനിക്ക് അനുവദിക്കാന്‍ സാധിക്കുകയുള്ളു. 1980കളില്‍ ഐടി മേഖലയില്‍ കേരളം മുന്നിലായിരുന്ന  എങ്കില്‍ ഇപ്പോള്‍ കേരളം പിന്നോട്ടു പോയിരിക്കുന്നു. ബിജെപി കാര്യാലയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com