പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്രമുത്തുകള്‍ കണ്ടെത്തി; മോഷണമല്ല, അടര്‍ന്നുവീണതെന്ന് ക്രൈം ബ്രാഞ്ച്

ക്ഷേത്രത്തില്‍നിന്നു തന്നെയാണ് വജ്രമുത്തുകള്‍ കണ്ടെടുത്തത്. ഇക്കാര്യം സുപ്രിം കോടതിയെ അറിയിക്കുമെന്ന് അധികൃതര്‍
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്രമുത്തുകള്‍ കണ്ടെത്തി; മോഷണമല്ല, അടര്‍ന്നുവീണതെന്ന് ക്രൈം ബ്രാഞ്ച്


തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്നു കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തി. ക്ഷേത്രത്തില്‍നിന്നു തന്നെയാണ് വജ്രമുത്തുകള്‍ കണ്ടെടുത്തത്. ഇക്കാര്യം സുപ്രിം കോടതിയെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടു മാലകളിലെയും കുടയിലേയും വജ്രങ്ങളാണ് കാണാതായതായി നേരത്തെ റിപ്പോര്‍ട്ടു വന്നിരുന്നു. ഇവ അടര്‍ന്നുപോയതാവാം എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. വജ്രങ്ങള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നാണ് കരുതുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്രങ്ങള്‍ കാണാതായതിനെ പറ്റിയുള്ള പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. വിഗ്രഹത്തിലെ ശിരസ്സില്‍ പതിച്ചിരുന്ന വജ്രങ്ങള്‍ കാണാതായത് ഗൗരവമേറിയ വിഷയമാണ്. ഇതേപറ്റി കോടതി പരിടതി പരിശോധിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com