വേങ്ങരയില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും

ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച ബഷീറിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും
വേങ്ങരയില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ചു ധാരണയായതായാണ് സൂചന. ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച ബഷീറിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ഞായറാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. 

യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നു ബിജെപിയും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com