സ്ത്രീകളോടുള്ള മാന്യത പുസതകത്തിലോ പ്രസംഗത്തിലോ മാത്രം പോരെന്ന് വിഎസ് അച്യുതാനന്ദന്‍

ചാനല്‍ ചര്‍ച്ചകളിലൂടെ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണെന്ന് വി എസ് - പുറമെ സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയാണ് സമൂഹത്തിനു മുന്നില്‍ നമ്മുടെ സംസ്‌കാരത്തിന്റെ അടയാളമെന്നും വിഎസ്
സ്ത്രീകളോടുള്ള മാന്യത പുസതകത്തിലോ പ്രസംഗത്തിലോ മാത്രം പോരെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സ്ത്രീകളോടുള്ള മാന്യത പുസതകത്തിലോ പ്രസംഗത്തിലോ മാത്രം ചര്‍ച്ചയായാല്‍ പോരെന്നും അത് സംരക്ഷിക്കാന്‍ സമൂഹത്തിലെ ഓരോരുത്തരും രംഗത്ത് വരണമെന്നും  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അല്ലെങ്കില്‍ സംസ്ഥാനം നാളെയുടെ നാണക്കേടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തത്വവിചാരം പറയുന്നവര്‍ തന്നെ ആകമം നടത്തുകയാണെന്നും സമൂഹത്തിന് ദിശാബോധം നല്‍കേണ്ട കലാമേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇതിലെ ഗൗരവം വളരെ വലുതാണെന്നും വിഎസ് പറഞ്ഞു. 

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിച്ചിട്ടില്ല. മാത്രമല്ല അവരെ വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. വളരെ ഗൗരവമേറിയ സംഭവമാണ് നടന്നത്. ചാനല്‍ ചര്‍ച്ചകളിലൂടെ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണെന്ന് വി എസ് ആരോപിച്ചു. പുറമെ സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയാണ് സമൂഹത്തിനു മുന്നില്‍ നമ്മുടെ സംസ്‌കാരത്തിന്റെ അടയാളമെന്നും വിഎസ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടന്ന ഞങ്ങള്‍ക്കും പറയാനുണ്ട് സ്ത്രീകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com