പള്‍സര്‍ സുനിയെ അറിയില്ല, ദിലീപും താനും നിരപരാധി;പൊലീസിന്റെ അറസ്റ്റ് ഭീഷണി ഇല്ലെന്നും നാദിര്‍ഷാ

അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പൊലീസിന്റെ ഭാഗത്തുനിന്നില്ലെന്നും നാദിര്‍ഷാ
പള്‍സര്‍ സുനിയെ അറിയില്ല, ദിലീപും താനും നിരപരാധി;പൊലീസിന്റെ അറസ്റ്റ് ഭീഷണി ഇല്ലെന്നും നാദിര്‍ഷാ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്ന് മൊഴിയെടുക്കലിന് ശേഷം നാദിര്‍ഷാ പറഞ്ഞു. 

നാല് മണിക്കൂര്‍ നീണ്ടു നിന്നതായിരുന്നു ആലുവ പൊലീസ് ക്ലബിലെ മൊഴിയെടുക്കല്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയ പള്‍സര്‍ സുനിക്ക് നാദിര്‍ഷ പണം നല്‍കിയെന്ന പൊലീസ് കണ്ടെത്തല്‍ നാദിര്‍ഷ തളളി. പള്‍സര്‍ സുനി തന്നെ വിളിച്ചിട്ടില്ല. പൊലീസ് പറയുമ്പോള്‍ മാത്രമാണ് തന്നെ വിളിച്ചത് പള്‍സര്‍ സുനി ആണെന്ന് അറിയുന്നത്. 

പള്‍സര്‍ സുനിയെ അറിയില്ല എന്നത് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്നും മൊഴി എടുക്കലിന് ശേഷം നാദിര്‍ ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ ഫോണ്‍ റെക്കോര്‍ഡുകളും, മൊബൈല്‍ ഫോണും പരിശോധിച്ചാല്‍ അന്വേഷണ സംഘത്തിന് ഇത് ബോധ്യപ്പെടും. ദിലീപിന് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ദിലീപിനേയും നാദിര്‍ഷായേയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴും പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് നാദിര്‍ഷാ സ്വീകരിച്ചത്.

ദിലീപ് നിരപരാധിയാണെന്ന് തന്നെയാണ് തന്റെ വിശ്വാസം. ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഒന്നും മൊഴി എടുക്കുന്ന സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പൊലീസിന്റെ ഭാഗത്തുനിന്നില്ലെന്നും നാദിര്‍ഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com