യോഗ്യരാവര്‍ നിരവധി; അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിയായിട്ട് കേരളത്തിന് എന്ത് നേട്ടം; എന്‍ഡിഎ ഘടകകക്ഷികളുടെ ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി കുമ്മനം

ബിജെപിയില്‍ യോഗ്യരായ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും ഒരു ഐഎഎസുകാരനെ മന്ത്രിയാക്കിയ നടപടി പാര്‍ട്ടിയുടെ രക്തസാക്ഷികള്‍ക്കുപോലും പൊറുക്കാന്‍ കഴിയില്ല. നെടുനീളെ സ്വീകരണം നല്‍കുന്നതിനോട് യോജിക്കാനാകില്ല
യോഗ്യരാവര്‍ നിരവധി; അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിയായിട്ട് കേരളത്തിന് എന്ത് നേട്ടം; എന്‍ഡിഎ ഘടകകക്ഷികളുടെ ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി കുമ്മനം

തിരുവനന്തപുരം: മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിയായതിനെതിരെ രൂക്ഷവിമര്‍ശവുമായി എന്‍ഡിഎ നേതാക്കള്‍. എന്‍ഡിഎ നേതാക്കളുടെ രൂക്ഷവിമര്‍ശനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മിണ്ടാതിരുന്നതോടെ വിമര്‍ശകരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. അല്‍ഫോന്‍സ് മന്ത്രിയായത് കൊണ്ട് കേരളത്തിലെ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാവില്ലെന്നുമാത്രമല്ല അത് കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുമെന്നും ചിലര്‍ വ്യക്തമാക്കി.

കേരള നേതാക്കളുമായി ആലോചിച്ചല്ല അല്‍ഫോന്‍സിനെ മന്ത്രിസഭയിലെടുത്തതെന്ന് കുമ്മനം വ്യക്തമാക്കിയിരുന്നു. അല്‍ഫോന്‍സിനെ മന്ത്രിയാക്കിയതിലുള്ള സംസ്ഥാന ബിജെപി ഘടകത്തിന്റെ എതിര്‍പ്പും കുമ്മനത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. സിപിഎമ്മുമായി ചങ്ങാത്തം പുലര്‍ത്തുന്ന മന്ത്രിയെ നിലയ്ക്ക് നിര്‍ത്താനെങ്കിലും കേരളഘടകത്തിന് കഴിയേണ്ടതുണ്ടെന്നായിരുന്നു ചിലരുടെ വിമര്‍ശനം. അല്‍ഫോന്‍സിനെ മന്ത്രിയാക്കിയതിലുള്ള നീരസവും ബോര്‍ഡുകളില്‍ സ്ഥാനം ലഭിക്കാത്തതിന്റെ അതൃപ്തിയും കാരണം ബിഡിജെഎസ് യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. സംസ്ഥാനനേതൃത്വത്തിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി ബിഡിജെഎസ് കേന്ദ്രനേതൃത്വത്തിന് ഇന്നലെ തന്നെ കത്തയച്ചിരുന്നു. 

ബിജെപിയില്‍ യോഗ്യരായ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും ഒരു ഐഎഎസുകാരനെ മന്ത്രിയാക്കിയ നടപടി പാര്‍ട്ടിയുടെ രക്തസാക്ഷികള്‍ക്കുപോലും പൊറുക്കാന്‍ കഴിയില്ല.മന്ത്രിക്ക് നെടുനീളെ സ്വീകരണം നല്‍കുന്നതിനോട് യോജിക്കാനാകില്ലെന്നും സ്വീകരണപരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നും ചിലര്‍ യോഗത്തില്‍ വ്യക്തമാക്കി. ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ബിജെപിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ഇത്തരം നെറികേടുകളോട് മിണ്ടാതിരിക്കാനാവില്ലെന്നാണ് വിമര്‍ശനം. സികെ ജാനു, രാജന്‍ബാബു, രാജന്‍ കണ്ണാത്ത്, മെഹബൂബ് തുടങ്ങിയവരായിരുന്നു രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com