വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.എ മജീദ്

കെ.പി.എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ മുസ്‌ലിം ലീഗില്‍ യുവജന വിഭാഗത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു വന്നിരുന്നു
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.എ മജീദ്

മലപ്പുറം:വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.പാണക്കാട് ഹൈദരാലി ഷിഹാബ് തങ്ങളെ നേരില്‍ കണ്ടാണ് കെ.പി.എ മജീദ് ഇക്കാര്യം അറിയിച്ചത്. സംഘടന ചുമതലയുള്ളതു കൊണ്ടും ജനറല്‍ സെക്രട്ടറി എന്നത് ഭാരിച്ച ഉത്തരാവിദിത്തമായതുകൊണ്ടും മത്സരിക്കാന്‍ താത്പര്യമില്ലാ എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

കെ.പി.എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ മുസ്‌ലിം ലീഗില്‍ യുവജന വിഭാഗത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു വന്നിരുന്നു. പലതവണ മത്സരിച്ച് പരാജയപ്പെട്ട ആള്‍ക്ക് സീറ്റ് നല്‍കുന്നത് എന്തിന് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എംഎസ്എഫ് ദേശിയ സെക്രട്ടറി എന്‍.എ കരീമിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മജീദ് പിന്‍മാറിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. 

അതേസമയം ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി പി.ബി ബഷീറിനെ പ്രഖ്യാപിച്ചു.സിപിഎം തിരൂരങ്ങാടി ഏര്യാ കമ്മിറ്റി അംഗമാണ് ബഷീര്‍. 
2016ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ ബഷീറിനായിരുന്നു. ഈ പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വേങ്ങരയില്‍ ബഷീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com