20വര്‍ഷം കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തത്; വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം 

20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ്- പ്രതിക്ക് സോപാധിക   ജാമ്യത്തിന്‌ അര്‍ഹതില്ലെന്നും പ്രോസിക്യൂഷന്‍
20വര്‍ഷം കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തത്; വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം 

കൊച്ചി:ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളുവെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ വിധി പകര്‍പ്പ് സമകാലിക മലയാളത്തിന് ലഭിച്ചു.

ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.  ഈ സാഹചര്യത്തില്‍ പ്രതിക്ക് സോപാധിക   ജാമ്യത്തിന്‌
അര്‍ഹതില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തിലായിരുന്നു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളുവെന്ന് കോടതി പറഞ്ഞത്. 

ഗൂഢാലോചനയ്ക്ക് പുറമെ കൂട്ടമാനഭംഗം 376 ഡി ഉള്‍പ്പെടെയാണ് ദിലീപിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ജൂലായ് മാസം 11ാം തിയ്യതി സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ ഒ്ന്നാം പ്രതിയോട്്് ചേര്‍ന്ന് ഗൂഢാലോചന നടത്തിയത് നഗ്നരംഗങ്ങള്‍ പകര്‍ത്താന്‍ മാത്രമായിരുന്നില്ലെന്നും ഓടുന്ന വണ്ടിയില്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടത് കൂട്ടമാനഭംഗത്തില്‍ ഉള്‍പ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത്തരം കുറ്റകൃത്യം നടത്തിയ ഒരാള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 20 വര്‍ഷം കഠിനതടവും ജീവിതാന്ത്യം വരെ ജയില്‍ ശിക്ഷ നല്‍കുകയെന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റം മാ്ത്രമാണ് പൊലീസ് ഉന്നയിച്ചതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ചുണ്ടിക്കാട്ടിയത്. 10 വര്‍ഷത്തില്‍ താളെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍ 65 ദിവസങ്ങളായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം. സോപാധിക ജാമ്യം നിഷേധിച്ച അങ്കമാലി കോടതി നടപടിയെ തുടര്‍ന്ന് സെഷന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ ജാമ്യത്തിനായി ദിലീപിന് സമീപിക്കാം. 

സമകാലിക മലയാളം ഡെസ്‌ക്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com