ദിലീപിന് ഇന്ന് നിര്‍ണായക ദിവസം;കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും
ദിലീപിന് ഇന്ന് നിര്‍ണായക ദിവസം;കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നുകൂടി ജാമ്യം അനുവിച്ചില്ലെങ്കില്‍ വിചാരണ തടവുകാരനായി ദിലീപ് ജയിലില്‍ തന്നെ തുടരും. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.അറസ്റ്റുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് കാവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്നാണ് ഹൈക്കോടതി പരിഗണിക്കുത്. 

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ രണ്ടുകൂട്ടരുടേയും വാദം ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിലീപിന്റെ റിമാന്‍ഡ് കാലാവധി 28 വരെ നീട്ടിയിട്ടുണ്ട്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് വാദത്തില്‍ പോലീസ് കോടതിയെ ബോധിപ്പിച്ചു. അതേ സമയം സോപാധിക ജാമ്യത്തിന് ദിലീപിന് അര്‍ഹതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com