ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ യുഡിഎഫിലെടുക്കാന്‍ തയ്യാറെന്ന് എം.എം ഹസ്സന്‍

മതേതരപക്ഷത്തേക്ക് വരാന്‍ ബിഡിജെഎസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു
ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ യുഡിഎഫിലെടുക്കാന്‍ തയ്യാറെന്ന് എം.എം ഹസ്സന്‍

കൊച്ചി: ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ യുഡിഎഫിലെടുക്കാന്‍ തയ്യാറെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. മതേതരപക്ഷത്തേക്ക് വരാന്‍ ബിഡിജെഎസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്നും നാണംകെട്ട് മുന്നണിയില്‍ തുടരേണ്ടതില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിന് പിന്നാലെയാണ് എം.എം ഹസ്സന്‍ ബിഡിജെഎസിനെ യുഡിഎഫ് മുന്നണിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

ബിഡിജെഎസ് രൂപീകരിച്ച് എന്‍ഡിഎയുമായി മുന്നണിയുണ്ടാക്കിയ സമയത്ത് ബിജെപി നല്‍കിയിരുന്ന ഒരുറപ്പും ഇതുവരേയും പാലിക്കപ്പെട്ടിട്ടില്ല. ഇതില്‍ ബിഡിജെഎസിന് കടുത്ത അമര്‍ഷമാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com