വേങ്ങരയില്‍ കുമ്മനത്തിന്റെ പാനല്‍ വേണ്ടന്ന് ദേശീയ നേതൃത്വം; ജിനചന്ദ്രന്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായേക്കും

സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതാക്കള്‍ വേണ്ടെന്നും പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ മതിയെന്നും ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു
വേങ്ങരയില്‍ കുമ്മനത്തിന്റെ പാനല്‍ വേണ്ടന്ന് ദേശീയ നേതൃത്വം; ജിനചന്ദ്രന്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായേക്കും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പാനല്‍ അംഗീകരിക്കാതെ ദേശീയ നേതൃത്വം. സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതാക്കള്‍ വേണ്ടെന്നും പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ മതിയെന്നും ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം ബിജെപിയുടെ കോര്‍ കമ്മറ്റി തള്ളുകയായിരുന്നു. ഇതിനെതിരെ ജില്ലാ നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സംസ്ഥാന നേതതൃത്വത്തിന്റെ ആലോചന. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്ക് അകത്ത് തന്നെ അഭിപ്രായം സ്വരുപിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് എ.എന്‍.രാധാകൃഷ്ണനെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേയ്ക്ക് പരിഗണിക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതോടെ പ്രാദേശിക നേതാവായ ജിനചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

മെഡിക്കല്‍ കോഴയുടെ അലയൊലികള്‍ ഇപ്പോഴും അടങ്ങാത്തതും ബിജെപിക്ക് കേരളത്തിന്റേതായി കേന്ദ്രമന്ത്രിയെ കിട്ടിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്നതും ബിജെപിക്ക് മുന്‍തെരഞ്ഞെടുപ്പുകളെക്കാള്‍ നേട്ടമുണ്ടാക്കാനുകുമെന്നാണ് വിലയിരുത്തല്‍. മലപ്പുറം തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ ലഭിച്ചതാകട്ടെ 65000 വോട്ട് മാത്രമായിരുന്നു.വേങ്ങരയില്‍ മാത്രം 2016ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 7055 വോട്ട് നേടിയിരുന്നെങ്കിലും മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 5952 വോട്ടുകള്‍ മാത്രമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com