ചികിത്സയ്ക്കിടെ എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് 

മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടിക്ക് രക്തം നല്‍കിയതെന്നും സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും വിദഗ്ദസമിതി - രക്തസാമ്പിളുകളുടെ ആധുനിക പരിശോധനയ്ക്കുള്ള സംംവിധാനം ആശുപത്രിയില്ലാത്തത് വീഴ്ച 
ചികിത്സയ്ക്കിടെ എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് 

തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട്. അതേസമയം രക്തസാമ്പിളുകളുടെ ആധുനിക പരിശോധനയ്ക്കുള്ള സംംവിധാനം ആശുപത്രിയില്ലാത്തത് വീഴ്ചയാണെന്നും സമിതി വിലയിരുത്തി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുട്ടിക്ക് രക്തം നല്‍കിയതെന്നും സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും സമിതി വിലയിരുത്തി.

രക്താര്‍ബുധത്തെ തുടര്‍ന്ന് ചികിത്സതേടിയെത്തിയ കുട്ടിക്ക് ഇവിടെ നിന്ന് 49 തവണ രക്തം കുത്തിവെച്ചിരുന്നു. ഇതില്‍ 39 തവണയും ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കിടെയാണ് നല്‍കിയത്. ആശുപത്രി ജീവനക്കാരുടെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് കുട്ടി എച്ചഐവി ബാധിതയായതിനാല്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിന്നു. കൂടാതെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

കുട്ടിക്ക് ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്ന വാദം അന്വേഷണത്തിന്റെ ആദ്യം ഘട്ടം മുതലെ ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വിദഗ്ദസംഘം രൂപികരിച്ച് അന്വേഷണം നടത്തിയത്

സമകാലിക മലയാളം ഡെസ്‌ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com