ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നു തന്നെ പരിഗണിക്കും; ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍

ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുക. നേരത്തെ ദിലീപ് നല്‍കിയ രണ്ട ജാമ്യാപേക്ഷകളും തള്ളയത് ജസ്റ്റിസ് സുനില്‍ തോമസ് തന്നെയായിരുന്നു
ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നു തന്നെ പരിഗണിക്കും; ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി ദിലീപ് മൂന്നാമതു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു തന്നെ പരിഗണിക്കും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുക. നേരത്തെ ദിലീപ് നല്‍കിയ രണ്ട ജാമ്യാപേക്ഷകളും തള്ളയത് ജസ്റ്റിസ് സുനില്‍ തോമസ് തന്നെയായിരുന്നു.

സ്വാഭാവിക ജാമ്യത്തന് അര്‍ഹതയുണ്ട് എന്ന വാദമാണ് ദിലീപിന്റെ അഭിഭാഷകര്‍ ഹൈക്കോടതയില്‍  ഉന്നയിക്കുക. ഇതേ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിക്കും. നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിന് അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്നുമുള്ള ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അറസ്റ്റിലായ ശേഷമുള്ള അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്.  

റിമാന്റ് കാലാവധി 90 ദിവസം പിന്നിടുന്ന ഒക്ടോബര്‍ പത്തിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.  90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സ്വാഭ്വിക ജാമ്യത്തിന് അര്‍ഹതയുള്ളുവെന്നു കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com