പിണറായി മികച്ച ഭരണാധികാരിയെന്ന് എംഎം ഹസന്‍

രാഷ്ട്രീയപരമായി പിണറായി വിജയനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പിണറായി വിജയന്‍ നല്ല ഭരണാധികാരിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍
പിണറായി മികച്ച ഭരണാധികാരിയെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: രാഷ്ട്രീയപരമായി പിണറായി വിജയനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പിണറായി വിജയന്‍ നല്ല ഭരണാധികാരിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. കേരളാ കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് എംഎം ഹസന്റെ പരാമര്‍ശം. പിണറായി വിജയനുമായി നല്ല സൗഹൃദത്തിലാണെന്ന് പറഞ്ഞ എംഎം ഹസന്‍ ഭരണത്തില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ശരിക്കും പ്രതിഫലിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. എല്ലാ കാര്യത്തിലും റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാളാണ് പിണറായിയെന്നും ഹസന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ വലിയ പോരായ്മ വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നതാണ്. സാധാരണക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാകുന്നില്ലെന്നതാണ്. പ്രതിപക്ഷ സമരങ്ങള്‍ ഇംപാക്ട് ചെയ്യുന്നില്ലെന്നത് മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. വരുന്ന 26ാം തിയ്യതി മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു. 

സിപിഎം ബിജെപിക്ക് പരസ്യമായി നല്‍കിയ സംഭാവനയാണ് അല്‍ഫോന്‍സ് കണ്ണന്താനം. എന്നാല്‍ കേരളത്തില്‍ നിന്നൊരു വ്യക്തി കേന്ദ്രത്തില്‍ നിന്ന് മന്ത്രിയാകുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് സേവനം ലഭ്യമാക്കുന്നതില്‍ തെറ്റില്ലെന്നും ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പ്രമുഖനേതാക്കള്‍ എത്തുമെന്ന അമിത് ഷായുടെ പ്രഖ്യാപനം മനപായസം ഉണ്ണലാണ്. കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍ എത്തില്ലെന്നും ഹസന്‍ പറഞ്ഞു. 

ഉമ്മന്‍ച്ചാണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൂട്ടത്തില്‍ ഞാനുമുണ്ട്. വിഎം സുധീരന്‍ മാറി നിന്നപ്പോള്‍  ഞാനടക്കം പലരും ഇക്കാര്യം ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിരുന്നു. അത് സാധ്യമല്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും ഹസന്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com