തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് നിയമോപദേശം തേടി

ഭൂമി കയ്യേറ്റത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്
തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് നിയമോപദേശം തേടി

ആലപ്പുഴ: ഭൂമി കയ്യേറ്റത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടി. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ മന്ത്രി തോമസ് ചാണ്ടി ഉടമസ്ഥനായുള്ള ടൂറിസം കമ്പനി മാനേജരുടെ പേരിലുള്ള നിലം നിയമവിരുദ്ധമായി സര്‍ക്കാര്‍ ചെലവില്‍ നികത്തിയെടുത്തു. സീറോ,വിളക്കുമരം ജെട്ടികള്‍ ഡ്രഡ്ജ് ചെയ്ത് എടുത്ത ചെളിയും മണ്ണും ഉപയോഗിച്ച് നിലം നികത്തി എടുത്തതില്‍ ഉന്നതരായ ഉദ്യോഗസ്ഥരും മന്ത്രി തോമസ് ചാണ്ടിയും ഗൂഢാലോചന നടത്തി എന്നത് വ്യക്തമാണ്. മന്ത്രിപദവി ദുരുപയോഗം നടത്തി വന്‍ സാമ്പത്തിക നേട്ടമാണ് തോമസ് ചാണ്ടി നേടിയത്.അഴിമതി നിരോധന നിയമം അനുസരിച്ചും 1957 ലെ കേരള ഭൂസംരക്ഷണ നിയമം 7 വകുപ്പ് അനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമാണ്. ജനത്തിന് ഉപകാരപ്പെടേണ്ട പൊതുറോഡ് തോമസ് ചാണ്ടി സ്വന്തം റിസോര്‍ട്ട് ആയ ലേക് പാലസിലേക്ക് മാത്രമായി പരിവര്‍ത്തനം ചെയ്യുകയായിരുന്നു എന്നാണ് ചെന്നിത്തല വിജിലന്‍സ് മേധാവിക്ക് അയച്ച കത്തിലുള്ളത്

ലോക്പാലസ് റിസോര്‍ട്ടിന്റെ ആലപ്പുഴ നഗരസഭാ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന 32 നിര്‍ണായക രേഖകള്‍ കാണാതായിരുന്നു. റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. ഭൂമി കയ്യേറ്റ ആരോപണം നിലനില്‍ക്കുന്ന റിസോര്‍ട്ടില്‍ റവന്യൂവകുപ്പ് പരിശോധന നടത്തിയെങ്കിലും രേഖകള്‍ കണ്ടെത്താനിയിരുന്നില്ല. പിന്നീട് ഇക്കഴിഞ്ഞ ദിവസം കാണാതായ ഫയലുകളില്‍ 18 എണ്ണം തിരികെയെത്തിയിരുന്നു. തിരിച്ചെത്തിയ രേഖകളില്‍ നിന്നും ആധാരവും കരമടച്ച രസീതും കാണാതെ പോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com