തിരുവനന്തപുരം: സംസ്കൃത കോളജില്‍ ബിരുദ സീറ്റിന് എസ്എഫ്ഐ നേതാവ് കോഴയവശ്യപ്പെട്ടെന്ന് ആരോപണം. എസ്എഫ്ഐ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും ജില്ലാ കമ്മിറ്റിയംഗവുമായ വനിതാ നേതാവാണ് പണം ആവശ്യപ്പെട്ടതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എസ്എഫ്ഐ നേതാവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ശബ്ദരേഖയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രിന്‍സിപ്പലിന് വേണ്ടിയാണ് പണം ആവശ്യപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ