ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 21st September 2017 11:58 AM |
Last Updated: 21st September 2017 04:14 PM | A+A A- |

ഗുരുവായൂര്‍: ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വിശ്വാസികളും മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ സംഘര്‍ഷം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ക്ഷേത്രം ഏറ്റെടുക്കുന്നതില്‍ ഹൈക്കോടതിയുടെ സ്‌റ്റേ കാലാവധി കഴിഞ്ഞ
സാഹചര്യത്തിലായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രം ഏറ്റെടുക്കുന്നതിനായി സ്ഥലത്തെത്തിയത്.
എന്നാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ മടങ്ങിപ്പോവണം എന്നുമാവശ്യപ്പെട്ട് വിശ്വാസികള്‍ രംഗത്തെത്തുകയായിരുന്നു. വിശ്വാസികള്‍ ക്ഷേത്രത്തിനകത്ത് കയറി കതകടച്ച് പ്രാര്‍ത്ഥനയാരംഭിച്ചു. ക്ഷേത്രം ഏറ്റെടുക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമാണ് എന്നായിരുന്നു ഇവരുടെ ആരോപണം. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ പിന്തിരിപ്പിക്കാനായില്ല.
ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. വിശ്വാസികളും ക്ഷേത്ര സമിതിയും കോടതിയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കല്‍ നീണ്ടത്. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് പ്രശ്‌നം. എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിലപാട്. സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഭരണസമിതി ക്ഷേത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.