ജയരാജന് നീതി കിട്ടണമെങ്കില്‍ വിനു.വി. ജോണ്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മാപ്പ് പറയണം: അഡ്വ.എ.ജയശങ്കര്‍ 

സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ എല്ലാ പാര്‍ട്ടിക്കാരും ചെയ്തു കൊണ്ടിരിക്കുന്ന പരിപാടിയാണ് ബന്ധുനിയമനം. അതുകൊണ്ടാണ് കോണ്‍ഗ്രസോ ബിജെപിയോ പോലും അത് ഏറ്റുപിടിക്കാഞ്ഞത്
ജയരാജന് നീതി കിട്ടണമെങ്കില്‍ വിനു.വി. ജോണ്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മാപ്പ് പറയണം: അഡ്വ.എ.ജയശങ്കര്‍ 

വിനു വി ജോണ്‍ എന്നൊരു വാര്‍ത്താ അവതാരകന്‍ തുടര്‍ച്ചയായി ഒമ്പത് ദിവസം ന്യൂസ് അവര്‍ നടത്തിയാണ് ജനവികാരം ആളിക്കത്തിച്ചതും മറ്റു മാധ്യമങ്ങളെ കൂടി വഴിതെറ്റിച്ച് ജയരാജന്റെ രാജി അനിവാര്യമാക്കിയതുമെന്ന് അഡ്വ. എ.ജയശങ്കര്‍. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ എല്ലാ പാര്‍ട്ടിക്കാരും ചെയ്തു കൊണ്ടിരിക്കുന്ന പരിപാടിയാണ് ബന്ധുനിയമനം. അതുകൊണ്ടാണ് കോണ്‍ഗ്രസോ ബിജെപിയോ പോലും അത് ഏറ്റുപിടിക്കാഞ്ഞത് എന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

സഖാവ് ഇപി ജയരാജന്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ അഴിമതി നിരോധന നിയമപ്രകാരമോ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. ആ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുക കൂടി ചെയ്താല്‍ സര്‍വ്വം ശുഭം, മംഗളം.

സത്യം പറഞ്ഞാല്‍, ജയരാജന്‍ ചെയ്തത് അത്ര വലിയ പാതകമൊന്നുമല്ല. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ എല്ലാ പാര്‍ട്ടിക്കാരും ചെയ്തു കൊണ്ടിരിക്കുന്ന പരിപാടിയാണ് ബന്ധുനിയമനം. അതുകൊണ്ടാണ് കോണ്‍ഗ്രസോ ബിജെപിയോ പോലും അത് ഏറ്റുപിടിക്കാഞ്ഞത്.

വിനു വി ജോണ്‍ എന്നൊരു വാര്‍ത്താ അവതാരകന്‍ തുടര്‍ച്ചയായി ഒമ്പത് ദിവസം ന്യൂസ് അവര്‍ നടത്തിയാണ് ജനവികാരം ആളിക്കത്തിച്ചതും മറ്റു മാധ്യമങ്ങളെ കൂടി വഴിതെറ്റിച്ച് ജയരാജന്റെ രാജി അനിവാര്യമാക്കിയതും.

സത്യം തെളിഞ്ഞു എങ്കിലും നീതി നടപ്പായിട്ടില്ല. ജയരാജനു നീതി കിട്ടണമെങ്കില്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കണം, പാര്‍ട്ടി ശാസന പിന്‍വലിക്കണം, വിനു വി ജോണ്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ മാപ്പു പറയണം, എല്ലാത്തിനും ഉപരി സുധീര്‍ നമ്പ്യാര്‍ക്ക് നല്ല നിലയും വിലയുമുളള ഉദ്യോഗം തരപ്പെടുത്തി കൊടുക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com