ആര്‍സിസിയിലെ എച്ച്‌ഐവി ബാധ: പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയിലേക്ക്

തുടര്‍ചികിത്സയ്ക്കുള്ള തുകയ്ക്ക് പുറമേ കുട്ടിയുടെ വിദ്യാഭ്യാസം, ഭാവി എന്ന വിഷയത്തിലും സര്‍ക്കാരില്‍ നിന്നും തീരുമാനം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചത്
ആര്‍സിസിയിലെ എച്ച്‌ഐവി ബാധ: പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയിലേക്ക്

കൊച്ചി: തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍  ചികിത്സയിലിരിക്കെ എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ചികിത്സയ്ക്കുള്ള തുകയ്ക്ക് പുറമേ കുട്ടിയുടെ വിദ്യാഭ്യാസം, ഭാവി എന്ന വിഷയത്തിലും സര്‍ക്കാരില്‍ നിന്നും തീരുമാനം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചത്.

രക്താര്‍ബുദത്തിന് ചികിത്സക്കെത്തിയ ഹരിപ്പാട് സ്വദേശിയായ ഒമ്പതുകാരിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതാണ് രോഗബാധക്ക് കാരണമെന്നാണ് മാതാപിതാക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് ഡിഎംഇ ഡോ ശ്രീകുമാരിയുടെ നേതൃത്വത്തിലുളള വിദഗ്ധ സംഘത്തെ ആരോഗ്യമന്ത്രി അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്ക് കൊടുത്ത രക്തത്തിന്റെ ഘടകങ്ങള്‍ തന്നെ മറ്റ് മൂന്ന് പേര്‍ക്ക് കൊടുക്കാനുള്ള സാധ്യത നില നില്‍ക്കുന്നുവെന്നും അങ്ങനെയെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും കുട്ടിയുടെ അച്ഛന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിടുണ്ട്്. ഡോക്ടര്‍മാര്‍ തന്നെ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതു ശരിയാണോയെന്നു പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com