തോമസ് ചാണ്ടിയുടെ കയ്യേറ്റം: മുഖ്യമന്ത്രി ആലപ്പുഴ കളക്ടറെ വിളിപ്പിച്ചു 

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകളക്ടറെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
തോമസ് ചാണ്ടിയുടെ കയ്യേറ്റം: മുഖ്യമന്ത്രി ആലപ്പുഴ കളക്ടറെ വിളിപ്പിച്ചു 

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകളക്ടറെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. റവന്യുമന്ത്രിക്ക് കയ്യേറ്റം സംബന്ധിച്ച് ജില്ലാ കളക്ടര്‍ ടിവി അനുപമ ഐഎഎസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് അടിയന്തരമായി തിരുവനന്തപുരത്തെത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കളക്ടറുടെ റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തെ കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് സൂചന.

തിരുവനന്തപുരത്തേക്ക് തിരിച്ച കളക്ടര്‍ അനുപമ വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റിപ്പോര്‍ട്ട് നേരിട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്യും. മാത്തൂര്‍ ദേവസ്വം ഭൂമി കയ്യേറിയെന്ന് പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം നടത്താനും തീരുമാനമുണ്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി മന്ത്രി അനധികൃതമായി കൈവശം വെച്ചുവെന്നാണ് പരാതി

അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. നഗരസഭാ കൗണ്‍സിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത് . ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി . സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ സസ്‌പെന്റ് ചെയ്യാനാണ് ശുപാര്‍ശ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com