ബിജെപി ജയിക്കാതിരിക്കാന്‍ വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി സഹായിച്ചെന്ന് കെ മുരളീധരന്‍

കേരളത്തില്‍ ബിജെപി ജയിക്കുമെന്നുറുപ്പുള്ള സ്ഥലങ്ങളില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരും. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെയും കാലം കഴിഞ്ഞെന്നും മുരളി
ബിജെപി ജയിക്കാതിരിക്കാന്‍ വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി സഹായിച്ചെന്ന് കെ മുരളീധരന്‍

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ താന്‍ ജയിച്ചത് ഇടതുമുന്നണിയുടെ സഹായത്തോടെയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. മലപ്പുറത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി ജയിക്കുമെന്നുറുപ്പുള്ള സ്ഥലങ്ങളില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരും. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെയും കാലം കഴിഞ്ഞെന്നും മുരളി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ കാവില്‍ 7000ത്തില്‍ പരം വോട്ടിനാണ് കെ മുരളീധരന്‍ വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു രണ്ടാംസ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ടിഎന്‍ സീമയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com